ടൊ­റന്റോ­യിൽ വഴി­യാ­ത്രി­കർ­ക്ക് ഇ­ടയി­ലേ­ക്ക് വാൻ ഇടി­ച്ചു­കയറ്റി­; 10 മരണം


ടൊ­റന്റോ : കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ കാൽനട യാത്രക്കാരുടെ ഇടയിലേക്ക് യുവാവ് വാഹനം ഇടിച്ച് കയറ്റി 10 പേരെ കൊലപ്പെടുത്തി. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അലക് മിനാഷ്യൻ എന്ന 25കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദി ആക്രമണമാണ് എന്ന് ആദ്യം സംശയം ഉയർന്നെങ്കിലും അത്തരത്തിലുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഏതെങ്കിലും തീവ്രവാദസംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നതിന് ഇപ്പോൾ തെളിവുകൾ ഇല്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ അക്രമത്തിന് പിന്നിലെ ഉദ്ദേശ്യമെന്തായിരുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ടൊറന്റോ നഗരത്തിലെ തിരക്കേറിയ യോംഗ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ആളുകൾ കൂടിയതോടെ പെട്ടെന്ന് ഇയാൾ വാഹനം ഇവർക്കിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. നടന്ന് പോവുന്ന ഓരോ ആളെയും ഇയാൾ വാഹനം കൊണ്ട് ഇടിച്ചു. സ്ഥലത്തെ ബസ് ഷെൽട്ടറിന് ഉള്ളിൽ ഉണ്ടായിരുന്നവരെപ്പോലും ഇയാൾ ഇടിച്ചുതെറിപ്പിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് അക്രമി ഓടിച്ചിരുന്ന വാൻ വളഞ്ഞു. തുടർന്ന് വാനിൽ നിന്ന് പുറത്തുവന്ന കൊലയാളി ആയുധവുമായി ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed