വധശി­ക്ഷ നൽ­കി­യാൽ രാ­ജ്യത്ത് മാ­നഭംഗം കു­റയു­മോ­യെ­ന്ന് ഡൽ­ഹി­ ഹൈ­ക്കോ­ടതി­


ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്നത് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതിനു പരിഹാരമാണോ എന്ന്് കേന്ദ്രത്തോടു കോടതി. ഡൽഹി ഹൈക്കോടതിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് മുന്പ് ഈ വിഷയത്തിൽ ഏന്തെങ്കിലും ഗവേഷണമോ ശാസ്ത്രീയമായ വിലയിരുത്തൽ നടത്തിയിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.

ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം സർക്കാരിനോട് ആരാഞ്ഞത്. പീഡനത്തിന് ഇരയായവർക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ വരെ നൽകാനുള്ള നിയമഭേദഗതി ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഇനി ഇത് ആറ് മാസത്തിനുള്ളിൽ പാർലമെന്റിൽ പാസാക്കിയാൽ നിയമമാകും.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികൾക്ക് പോക്സോ നിയമപ്രകാരം നിലവിൽ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളിൽ വധശിക്ഷ വിധിക്കാറുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed