സി­.പി­.എമ്മി­ന്റെ­ രാ­ഷ്ട്രീ­യനയത്തിൽ ഒരു­ മാ­റ്റവു­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന് ബൃ­ന്ദ കാ­രാ­ട്ട്


ഹൈദരാബാദ് : സി.പി.എമ്മിന്റെ രാഷ്ട്രീയനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘ധാരണ’ എന്ന വാക്കു മാറ്റിയതുകൊണ്ട് അവരുമായി രാഷ്ട്രീയധാരണ ഉണ്ടാക്കാമെന്നല്ല. എന്തിലൊക്കെയാണ് ധാരണ എന്ന കാര്യം ഭേദഗതിയിലൂടെ പ്രമേയത്തിൽ നിർവ്വചിച്ചിട്ടുണ്ടെന്നും ബൃന്ദ വിശദീകരിച്ചു.

രാഷ്ട്രീയ പ്രേമയത്തിൻേമലുള്ള തർക്കത്തിൽ യച്ചൂരി പക്ഷത്തിനുണ്ടായ വിജയം എതിർചേരി അംഗീകരിക്കുന്നിെല്ലന്നു വ്യക്തമാക്കുന്നതായിരുന്നു വാർത്താസേമ്മളനത്തിെല ബൃന്ദയുടെ വാദമുഖങ്ങൾ. സീതാറാം യച്ചൂരിയുടെ ന്യൂനപക്ഷരേഖ വിജയിച്ചിട്ടില്ലെന്ന് ബൃന്ദ പറഞ്ഞു. ഭൂരിപക്ഷവും ന്യൂനപക്ഷവും വിജയിച്ചുവെന്നു പറയാൻ കഴിയില്ല. സംഭവിച്ചതു തർക്കഭാഗം പരിഷ്കരിക്കുകയെന്നതാണ്. ആരുടെയും ജയവും തോൽവിയുമല്ല ഉണ്ടായത്. പരസ്പരം അംഗീകരിക്കാവുന്ന കൂട്ടിച്ചേർക്കലാണ് ഉണ്ടായത്. ആർ.എസ്.എസ് എന്ന ഫാസിസ്റ്റ് സംഘടന നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാരിനെ താഴെയിറക്കുകയാണ് മുഖ്യകടമ. അതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. ആ ലക്ഷ്യത്തിലേക്കു ശക്തമായി മുന്നോട്ടുപോകാൻ സഹായിക്കുന്നതാണ് പ്രമേയം.

കോൺഗ്രസുമായി ധാരണ ഉണ്ടാകില്ലെന്ന വാക്ക് എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിനു സംഭവിച്ചത് ഒഴിവാക്കലല്ലെന്നും തിരുത്തിയെഴുതലാണെന്നും ബൃന്ദ പറഞ്ഞു. ‘ധാരണ’ എന്ന വാക്കിന്റെ പേരിൽ ആർക്കും തെറ്റിദ്ധാരണ വേണ്ടെന്നും അവർ ആവർത്തിച്ചു.

ബംഗാളിൽ മുൻപു കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയതു പാർട്ടി നയങ്ങളുടെ വ്യതിചലനമാണ്. പുതിയ സാഹചര്യത്തിലും അതു പാർട്ടിക്ക് അനുവദിക്കാവുന്ന കാര്യമല്ല. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നേരത്തേയുള്ള നയത്തിൽനിന്നു മാറ്റമില്ല. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെ തോൽപിക്കുകയെന്നതു തന്നെയാണു മുഖ്യകടമ.

കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ കാണില്ലെന്നു പാർട്ടി നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. പ്രാദേശിക പാർട്ടികളെയും കോൺഗ്രസിനെയും വേർതിരിച്ചു കാണാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികൾ ഭൂരിഭാഗവും തരംപോലെ നിലപാടെടുക്കുന്നവരാണ്. ശേഷം തീരുമാനിക്കേണ്ടതു കോൺഗ്രസിനോടുള്ള സമീപനമായിരുന്നു. അക്കാര്യമാണ് പാർട്ടി കോൺഗ്രസ് അന്തിമമായി നിശ്ചയിച്ചത്  ബൃന്ദ പറഞ്ഞു. 

You might also like

  • Straight Forward

Most Viewed