കാവേരി നദീജല പ്രശ്നം : ബന്ദിൽ തമിഴ്നാട്ടിൽ ജനജീവിതം സ്തംഭിച്ചു


ചെന്നൈ : കാവേരി  ജല വിനിയോഗ ബോർഡ് ഉടൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന  തമിഴ്നാട് ബന്ദ് ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും സംസ്ഥാനത്തു പരക്കെ റോഡ്, ട്രെയിൻ ഗതാഗതം തടഞ്ഞു. സംസ്ഥാനത്ത് 90 ശതമാനത്തിലധികം കടകൾ അടഞ്ഞു കിടക്കുകയാണ്. ഡി.എം.കെ, കോൺഗ്രസ്, സി.പി.എം, എം.ഡി.എം.കെ തുടങ്ങിയ എട്ട് പാർട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദിന്റെ ഭാഗമായി ഡി.എം.കെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെെന്നെ ഇ.വി ആർ സ്റ്റാച്യുവിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. റോഡുകൾ ഉപരോധിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. സ്റ്റാലിനെ കൂടാതെ ടി.എൻ.സി.സി പ്രസിഡന്റ് തിരുനാവുകരസാർ, കോൺഗ്രസ് നേതാവ് തങ്കബാലെ, വി.സി.കെ ലീഡർ വീരമണി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പ്രതിപക്ഷ പാർട്ടി പ്രവർത്തകർ റോഡിൽ ഇറങ്ങി പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബന്ദിന് പിന്തുണയേറിയ സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് ബസ് സർവീസ് നടത്തില്ലെന്ന് കേരളാ, കർണാടക ട്രാൻസ്പോർട്ട് നേരത്തെ തന്നെ അറിയിച്ചിരുന്നു.

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രസർക്കാർ അലസ നിലപാട് െകെെകള്ളുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഇ. പളനിസ്വമി, ഒ. പനീർശെൽവം, മന്ത്രി ഡി. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉപവാസസമരം സംഘടിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed