തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ സിനിമ പുരസ്കാരം മഞ്ജു വാര്യർക്ക്
ചിറ്റാർ : തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ സിനിമ പുരസ്കാരം മഞ്ജു വാര്യർക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
മറ്റ് അവാർഡുകൾ: കാനം രാജേന്ദ്രൻ (രാഷ്ട്രീയം, സാമൂഹികം), മധു കൊട്ടാരത്തിൽ (നാടകം), രവിവർമ്മതന്പുരാൻ (സാഹിത്യം സമഗ്ര സംഭാവന), ആര്യ ഗോപി (കവിത), ജി.വിശാഖൻ (പത്ര പ്രവർത്തനം), പി.വിദ്യ (ദൃശ്യ മാധ്യമം), പി.ജി. സുരേഷ് കുമാർ (ദൃശ്യ മാധ്യമം). 25,000 രൂപയാണ് പുരസ്കാരത്തുക. ഏപ്രിൽ അവസാന വാരം ചിറ്റാറിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

