വ​നി​­​താ­ ഫോ​­​ട്ടാ​­​ഗ്രാ​­​ഫ​ർ​­ക്കു­ ഡ​ൽ​­ഹി­ പോ​­​ലീ​­​സി​­​ന്‍റെ­ മ​ർ​­ദ​​നം


ന്യൂഡൽഹി : ജെ.എൻ.യു വിദ്യാർ‌ഥികളും അധ്യാപകരും നടത്തിയ മാർച്ചിനിടെ വനിതാ ഫോട്ടാഗ്രാഫർക്കു ഡൽഹി പോലീസിന്‍റെ മർദനം. ഹിന്ദുസ്ഥാൻ  ടൈംസിന്‍റെ ഫോട്ടോഗ്രാഫർ അനുശ്രീ ഫഡ്നാവിസിനാണ് മർദനമേറ്റത്. വനിതാ പോലീസുകാർ ഇവരെ മർദിക്കുകയും കാമറ തട്ടിയെടുക്കുകയും ചെയ്തു.  മണിക്കൂറുകൾക്കു ശേഷവും കാമറ തിരികെ നൽകിയില്ല.  

വിദ്യാർഥികളെ വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പോലീസ് തനിക്കുനേരെ  തിരിയുകയായിരുന്നെന്ന് അനുശ്രീ പറയുന്നു. കാമറ തട്ടിയെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. പോലീസിനോട് കാമറ തിരികെ നൽകാൻ  അപേക്ഷിച്ചിട്ടുപോലും നൽകിയില്ലെന്നും അനുശ്രീ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ ദീപേന്ദ്ര പഥക് അറിയിച്ചു. മാധ്യമപ്രവർത്തകരുടെ പരാതി ഇതു സംബന്ധിച്ച് ലഭിച്ചിട്ടുണ്ട്. രണ്ടു  ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നും കുറ്റക്കാരാണെന്നു തെളിഞ്ഞാൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം  അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed