പീഡിപ്പിച്ചതായി സീനത് അമന്‍റെ പരാതി : വ്യവസായി അറസ്റ്റിൽ
മുംബൈ : ലൈംഗീകമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്ന ബോളിവുഡ് നടി സീനത് അമന്‍റെ പരാതിയിൽ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ ബിസിനസുകാരനായ അമൻ ഖന്നയെന്ന സർഫറാസ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയിൽ ജുഹു പോലീസ് േസ്റ്റഷനിലാണ് സീനത് അമൻ പരാതി നൽകിയത്. സർഫറാസിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നേരത്തെയും ശല്യം ചെയ്യുന്നതായി താരം പരാതി നൽകുകയും സർഫറാസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സർഫറാസ് 15.40 കോടി രൂപ വഞ്ചിച്ചതായി താരം പറയുന്നു. 2010−2015ൽ ആണ് ഇടപാട് നടന്നത്. അതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

