വി​­​ദ്യാ​­​ർത്​­ഥി​​നി​­​യെ­ കൂ​­​ട്ട​മാ​­​ന​ഭം​ഗ​ത്തി​­​നി​­​ര​യാ​­​ക്കി​­​യ ശേ​­​ഷം കൊലപ്പെടുത്തി


ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാർത്ഥനിയെ ആസാമിൽ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടി നഗാവ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമൻഒളിവിലാണ്. സ്കൂളിൽ പെൺകുട്ടിക്കൊപ്പം പഠിക്കുന്ന ആൺകുട്ടികളാണ്  മാനഭംഗപ്പെടുത്തിയതെന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. 

സ്കൂളിൽ നിന്നും എത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അക്രമികൾ  അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. വീട്ടിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed