മാർട്ടിൻ വിസ്കാര പെറുവിന്‍റെ പുതിയ പ്രസിഡണ്ട്
ലിമ : പെറുവിന്‍റെ പുതിയ പ്രസിഡണ്ടായി മാർട്ടിൻ വിസ്കാര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇപീച്ച്മെന്‍റ് ഒഴിവാക്കാനായി പെഡ്രോ പബ്ലോ കുസിൻസ്കി പ്രസിഡണ്ട് സ്ഥാനം രാജിച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് വിസ്കാരയെ തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടും കാനഡയിലെ സ്ഥാനപതിയുമായിരുന്നു അദ്ദേഹം.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കുസിൻസ്കി ഇംപീച്ച്മെന്‍റ് നടപടികൾ നേരിട്ടത്. ബ്രസീലിയൻ നിർമാണ കന്പനിയായ ഓഡ്ബ്രെറ്റിമായുള്ള സാന്പത്തിക ഇടപാടിലാണ് കുസിൻസ്കിക്ക് നേരെ അഴിമതി ആരോപണം ഉയർന്നത്. ഇതോടെ രാജിവച്ചൊഴിയാൻ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന കുസിൻസ്കിക്ക് മേൽ സമ്മർദമേറുകയായിരുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്നും സുതാര്യത ഭരണത്തിന്‍റെ തൂണായിരിക്കുമെന്നും അധികാരമേറ്റ ശേഷം വിസ്കാര പറഞ്ഞു.

