ഇംഗ്ലീഷിൽ സംസാരിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്നു
മുംബൈ : ഇംഗ്ലീഷിൽ സംസാരിച്ചതിന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ ബാന്ദ്രയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മറ്റുള്ളവരുടെ മുന്പിൽ തന്നെ നാണം കെടുത്താനാണ് ഇംഗ്ലീഷ് സംസാരിച്ചതെന്നാരോപിച്ചാണ് മുഹമ്മദ് അമിർ അബ്ദുൾ വാഹിദ് റഹിന്‍(21) സുഹൃത്തായ മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്കിനെ(18) കൊലപ്പെടുത്തിയത്.
മുംബൈയിലെ ബാന്ദ്രയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 54−തവണയാണ് അഫ്‌റോസിന്റെ കഴുത്തിൽ വാഹിദ് കുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് േസ്റ്റഷനിലെത്തി കീഴടങ്ങി അഫ്‌റോസിന്റെ തുടർച്ചയായുള്ള പരിഹാസമാണ് തന്നെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അബ്ദുൾ വാഹിദ് പറഞ്ഞു. സുഹൃത്തിനെയും കൊണ്ട് മദ്യപിക്കാനെന്ന വ്യാജേന ബാന്ദ്രയിലെ വിജനമായ പ്രദേശത്ത് എത്തിച്ച് കൊല ചെയ്യുകയായിരുന്നുവെന്ന് വാഹിദ് വ്യക്തമാക്കി.
വയറിലും കഴുത്തിലുമാണ് കുത്തിയത്. ഷെയ്ക്കിന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് മരിച്ചിരുന്നതായി ഷാഹുനർ സീനീയർ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. മധുബാനി സ്വദേശിയായ മുഹമ്മദ് അഫ്‌റോസ് എസ്.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകൾക്കായാണ് രണ്ട് വർഷം മുന്പ് ബാന്ദ്രയിലെത്തിയതെന്ന് ഇയാളുടെ സഹോദരൻ ഫിറോസ് ആലം ഷെയ്ക്ക് പറഞ്ഞു.

