ആ​ഡം​ബ​ര ട്രെ​­​യി​­​നു​­​കൾ­ക്ക് ടി​­​ക്ക​റ്റ് നി​­​ര​ക്കു​­​ക​ൾ കു​­​റ​യ്ക്കു​­​ന്നു­


ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓഫ് വീൽസ്, ഗോൾഡൻ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ് എന്നിവയിലെ ടിക് കറ്റ് നിരക്കുകൾ കുറയ്ക്കുന്നു. സാധാരണക്കാർക്ക് ഒതുങ്ങുന്ന വിധത്തിൽ നിരക്കിൽ 50 ശതമാനം വരെ ഇളവുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

സംസ്ഥാന ടൂറിസം വകുപ്പുകളും ‌ഐ.ആർ.സി.ടി.സി പോലുള്ള ഓഹരിയുടമകളുടെയും തീരുമാനത്തിലാണ് നിരക്കിളവ്. പാലസ് ഓഫ് വീൽസ്, റോയൽ രാജസ്ഥാൻ എന്നീ രണ്ട് ആഡംബര സർവീസുകളുടെ വരുമാനം യഥാക്രമം 24 ശതമാനവും 63 ശതമാനവും താഴ്ന്ന സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണേന്ത്യയിലെ പ്രധാന ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്‍റെ നടത്തിപ്പവകാശം കർണാടക സർക്കാർ റെയിൽവേയോടു ചോദിച്ചിട്ടുണ്ട്. വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണ് കർണാടക മുന്നോട്ടുവന്നിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed