സു­ൻ­ജു­വാൻ ആക്രമണം : സൂ­ത്രധാ­രനെ­ സു­രക്ഷാ­സേ­ന വധി­ച്ചു­


ജമ്മു : ജമ്മു കാശ്്മീരിലെ സുൻജുവാനിൽ സൈനിക ക്യാന്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസിനെയാണ് തെക്കൻ കാശ്മീരിലെ ഹത്തിവാർ ലെതാപോറയിൽവച്ചു നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വകവരുത്തിയത്. 

സി.ആർ.പി.എഫ് സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. കഴിഞ്ഞമാസം 10നാണ് സുൻജുവാനിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണമുണ്ടായത്. ക്യാന്പിൽ നുഴഞ്ഞുകയറിയ ഭീകരർ ആറു സൈനികരെയും ഒരു സാധാരണക്കാരനെയും കൊലപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed