ഡോ­ക്‌ലാ­മിൽ ചൈ­നീസ് സൈ­ന്യം ഹെ­ലി­പ്പാ­ഡും ട്രഞ്ചു­കളും നി­ർ­മി­ക്കു­ന്നതാ­യി­ നി­ർ­മല സീ­താ­രാ­മൻ


ന്യൂഡൽഹി : ഇന്ത്യ− ചൈന അതിർത്തിയായ ഡോക്‌ലാമിൽ ചൈനീസ് സൈന്യം ഹെലിപ്പാഡും ട്രഞ്ചുകളും നിർമിക്കുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ ചൈനയുടെ ഈ നീക്കം ഇന്ത്യക്ക് ഭീഷണിയല്ലെന്നും ശൈത്യകാലത്ത് ഡോക്‌ലാമിൽ സാന്നിധ്യമറിയിക്കുന്ന ചൈനീസ് സേനയുടെ പതിവാണ് ഇത്തവണയും തുടർന്നതെന്നും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു. 

കഴിഞ്ഞ വർഷം ഡോക്‌ലാമിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്‍റേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് ചൈനീസ് ചൈന്യം റോഡ് നിർമ്മിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് ഇന്ത്യയും− ചൈനയും പോർമുഖം തുറന്നത്. പിന്നീട് രണ്ടരമാസത്തെ സംഘർഷാവസ്ഥയ്ക്കൊടുവിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed