ആകാശ് അംബാനി വിവാഹിതനാകുന്നു
മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനി വിവാഹിതനാകുന്നു. ഒരു പ്രമുഖ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിലയൻസ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ്. പ്രമുഖ രത്നവ്യാപാരി റസൽ മേത്തയുടെ മൂത്ത മകൾ ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. രത്ന വ്യാപാര കന്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസൽമേത്ത. കന്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരിൽ ഒരാൾകൂടിയാണ് ശ്ലോക. ഡിസംബർമാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾനൽകുന്ന സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾപുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്.

