അഫ്‌സ്പ പി­­­­­­­ൻ­­­വലി­­­­­­­ക്കി­­­­­­­ല്ലെ­­­­­­­ന്ന് റാ­­­­­­­വത്ത്


ന്യൂഡൽഹി : ജമ്മു കശ്മീരിൽ സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന ആംഡ്ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്(അഫ്സ്പ) എടുത്തുകളയണമോ അതിൽ വെള്ളം ചേർക്കണമോ എന്ന കാര്യത്തിൽ പുനർവിചിന്തനത്തിനു സമയമായിട്ടില്ലെന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്. അഫ്‌സ്പ നിയമത്തിലെ ചില വകുപ്പുകൾ‍ എടുത്തു മാറ്റുകയോ ലഘൂകരിക്കുകയോ ചെയ്യാൻ പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങൾ‍ ചർ‍ച്ചകൾ‍ നടത്തിയെന്ന വാർ‍ത്തയോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിൽ മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ പ്രത്യേക കരുതലെടുക്കുന്നതിനൊപ്പം രാജ്യസുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളും സൈന്യം അവിടെ നേരിട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശവും ജമ്മു കശ്മീരിലെ ജനങ്ങളുടെ സുരക്ഷയുമാണ് സൈന്യത്തിനു പ്രധാനം. അതിനെ തകിടം മറിക്കാൻ അനുവദിക്കില്ല. ഇന്‍റലിജൻസ് ഏജൻസികളും സുരക്ഷാ ഏജൻസികളും വളരെ ജാഗരൂകരാണ്. ഇവരെല്ലാം ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. അതിനാൽ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു പറയാനാവില്ല. രാജ്യസുരക്ഷാ ഭീഷണിയുണ്ടായാൽ പ്രത്യാക്രമണം നടത്താൻ സൈന്യം സദാ സജ്ജമാകുകയാണ് ഏകമാർഗമെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed