സാ­ന്പത്തി­ക ഇടനാ­ഴി­ : ഇന്ത്യയു­മാ­യി­ ചർ­ച്ചയ്ക്ക് തയ്യാ­റെ­ന്ന് ചൈ­ന


ബീജിംഗ് : ഇന്ത്യയുമായി പാകിസ്ഥാനുമായുള്ള സാന്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും സൗഹാർദ്ദമായും പരസ്പര ബഹുമാനത്തോടെയും ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിംഗ് പറഞ്ഞു. 50 ബില്യൺ ഡോളർ ചെലവിട്ടാണ് ചൈന പാകിസ്ഥാനൊപ്പം ചേർന്ന് സാന്പത്തിക ഇടനാഴി പണിയുന്നത്. ഒരു മേഖല ഒരു പാത പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ ഈ നീക്കം. നിർദ്ദിഷ്ട സാന്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കാശ്മീരിലൂടെയാണെന്നതാണ് ഇന്ത്യയുടെ എതിർപ്പിനുള്ള പ്രധാന കാരണം.

അതേസമയം, ഇടനാഴി സംബന്ധിച്ച ഭിന്നതകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യങ്ങളെ ബാധിക്കില്ലെന്ന് ചുനിയിംഗ് പറഞ്ഞു. ഇന്ത്യയുമായുള്ള ഏത് പ്രശ്നവും ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. സാന്പത്തിക ഇടനാഴിയെന്നത് സാന്പത്തിക സഹകരണത്തിന്റെ ഭാഗമായുള്ളത് മാത്രമാണ്. ഇതിൽ മൂന്നാമതൊരു രാജ്യത്തെ ചൈനയോ പാകിസ്ഥാനോ ലക്ഷ്യമിടുന്നില്ല. ഇത് മനസിലാക്കി പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറായാൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.നിർമാണം നടക്കുന്ന സാന്പത്തിക ഇടനാഴിയുടെ സുരക്ഷയ്ക്കായി 15,000 സൈനികരെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് 7000 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപപദ്ധതികളിൽ എട്ടെണ്ണം കടന്നു പോകുന്നത് ഏറ്റവുമധികം എതിർപ്പുനേരിടുന്ന ബലൂചിസ്ഥാൻ മേഖലയിലൂടെയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed