ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ വിക്കി ഗൗണ്ടർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു


ചണ്ഡിഗഡ് : പഞ്ചാബിലെ നാഭാ സെൻട്രൽ ജയിൽ ചാടി 2016 നവംബറിൽ ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ടാതലവൻ വിക്കി ഗൗണ്ടറും കൂട്ടാളി പ്രേം ലഹോരിയയും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ രാജസ്ഥാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളും കൂട്ടാളിയും കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു, പരുക്കേറ്റ സുഖ്പ്രീത് സിങ് എന്ന ഗുണ്ടാസംഘത്തിലെ അംഗം ആശുപത്രിയിൽ ചികിൽസയിലാണ്. വിക്കി ഗൗണ്ടർ രാജസ്ഥാൻ അതിർത്തിയിൽ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പഞ്ചാബ് പൊലീസിന്റെ കുറ്റകൃത്യ വിരുദ്ധ യൂണിറ്റാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ വിക്കിയും കൂട്ടാളിയും വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പഞ്ചാബ് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഐജി നീലഭ് കിഷോർ പറഞ്ഞു. ഇവരിൽ നിന്നും രണ്ട് പിസ്റ്റലുകൾ ഉൾപ്പെടെ മൂന്ന് ആയുധങ്ങൾ കണ്ടെത്തിയതായും വെടിവയ്പ്പിൽ പരുക്കേറ്റ ഒരു എസ്ഐയെയും എഎസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരം ലഭിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed