വൈദ്യുത പോസ്റ്റ് ദേഹത്തു വീണ് അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി മരിച്ചു


കോഴിക്കോട്: വൈദ്യുത പോസ്റ്റ് ദേഹത്തു വീണ് അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ, ഇന്നലെ രാവിലെയായിരുന്നു സംഭവം. ആതിഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റില്‍ തട്ടുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു. തുടര്‍ന്ന് ആതിഷ് ബോധരഹിതനായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed