പദ്മാ­വത് നി­ർ­മാ­താവ് സു­പ്രീംകോ­ടതി­യെ­ സമീ­പി­ച്ചു­


ന്യൂഡൽഹി : ചില സംസ്ഥാനങ്ങളിൽ പദ്മാവത്പ്രദർശിപ്പിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതിെനതിെര ചിത്രത്തിന്‍റെ നിർമാതാവ് സഞ്ജയ് ലീല ബെൻസാലി സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തിക്കാമെന്ന അണിയറക്കാരുടെ പ്രതീക്ഷകൾക്കിടെയാണ് രാജസ്ഥാൻ,ഗുജറാത്ത്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിനെതിരെ വിലക്ക് തുടരുന്നത്. 

 ഇതിനെതിരെയാണ് ബെൻസാലി സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ ചിത്രം പ്രദർശിപ്പിക്കുന്നതിന് സെൻസർ ബോർഡിന്‍റെ അനുമതി ലഭിച്ചിരുന്നു. ചരിത്രകാരന്മാരുൾപ്പെട്ട സമിതിയുടെ പരിശോധനകൾക്കു ശേഷമാണ് സെൻസർബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. എന്നാൽ ചരിത്രത്തിലെ വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ഇതിനെ എതിർക്കുന്നവർ വ്യക്തമാക്കുന്നത്. ചിത്രം രാജ്യവ്യാപകമായി നിരോധിക്കണെമന്നാണ് രജപുത്ര കർണിസേനയുൾപ്പടെയുള്ള സംഘടനകളുടെ ആവശ്യം. 

 ഇതിൽ കുറഞ്ഞുള്ള ഒരു ഒത്തുതീർപ്പിനും തങ്ങൾ ഒരുക്കമല്ലെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. രജപുത്ര വിഭാഗത്തിന്‍റെ വികാരം പ്രധാനമന്ത്രിയും മുഴുവൻ മുഖ്യമന്ത്രിമാരും മനസിലാക്കണമെന്നും ചിത്രം പ്രദർശിപ്പിക്കരുതെന്നും കർണിസേന തലവൻ ലോകേന്ദ്ര സിംഗ് കൽവി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിലാണ് ബെൻസാലി കോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed