ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബി.ജെ.പി നേതാക്കൾ തമ്മിലടി
ലഖ്നൗ : യു.പിയിൽ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബി.ജെ.പി നേതാക്കൾ തമ്മിലടി. ലോക്സഭാ അംഗം രേഖാ വർമയുടേയും എം.എൽ.എ ശശാങ്ക് ത്രിവേദിയുടേയും അനുയായികളാണ് ഏറ്റുമുട്ടിയത്. പാവപ്പെട്ടവർക്ക് പുതപ്പ് വിതരണം ചെയ്ത ചടങ്ങിലാണ് ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ബി.ജെ.പി നേതാക്കൾ തമ്മിലടിയാത്. ശനിയാഴ്ച വൈകുന്നേരം സീതാപുർ ജില്ലയിലായിരുന്നു സംഭവം. പോലീസുകാരുടെയും ജില്ലാ ഭരണാധികാരികളുടേയും സാന്നിധ്യത്തിലായിരുന്നു തമ്മിലടി.
വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമാകുകയും ചെയ്തു. എം.പി രേഖാ വർമ പോലീസ് ഉദ്യോഗസ്ഥനെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വനിതാ എം.എൽ.എ ചെരുപ്പൂരിയാണ് എതിരാളിയെ തല്ലിയത്. യു.പിയിൽ ശൈത്യം കനത്തതോടെ ഭവനരഹിതരായ നിരവധി ആളുകളാണ് മരിച്ചുവീണത്. ഇതിനെ തുടർന്നാണ് പാവപ്പെട്ടവർക്ക് പുതപ്പ് സൗജന്യമായി വിതരണം ചെയ്യാൻ നടപടി ആരംഭിച്ചത്. സംഭവത്തിൽ ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

