‍ഫെ­ബ്രു­വരി­ 13ന് രാ­ജ്യവ്യാ­പകമാ­യി­ ട്രെ­യിൻ തടയൽ സമരം


ന്യൂഡൽഹി : ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ‍ ഫെബ്രുവരി 13ന് രാജ്യവ്യാപകമായി ട്രെയിൻ‍ തടയൽ സമരം നടത്തും. തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സർ‍ക്കാർ‍ നയങ്ങളിൽ‍ പ്രതിഷേധിച്ചാണ് സമരം. ഡി.വൈ.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താൻ‍ തീരുമാനിച്ചത്. പ്രക്ഷോഭത്തിന് ആധാരമായ വിഷയങ്ങൾ‍ വിശദീകരിച്ച് ഒരു മാസം നീളുന്ന പ്രചാരണം സംഘടിപ്പിക്കും. 

റെയിൽ‍വേയിൽ‍ നിലവിലുള്ള ലക്ഷക്കണക്കിന് ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്നും റെയി‍‍വേ സ്വകാര്യവൽക്കരണത്തിനാണ് സർക്കാർ‍ ശ്രമമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസും ജനറൽ സെക്രട്ടറി  അവോയി മുഖർജിയും അറിയിച്ചു.

പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഓഹരി വിറ്റഴിക്കാനും  സർക്കാർ‍ തീരുമാനിച്ചിരിക്കുന്നു. അഭ്യസ്തവിദ്യരായ തൊഴിൽ‍രഹിതരെ മോദി സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ഒരു കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോദി സർക്കാർ നിലവിലുള്ള തൊഴിലവസരങ്ങൾ‍ പോലും ഇല്ലാതാക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്നും ഇരുവരും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed