യു­ക്കോ­ ബാ­ങ്കി­നോട് 50 ലക്ഷം നൽകാൻ ഉത്തരവി­ട്ട് സു­പ്രീം കോ­ടതി­­


ന്യൂഡൽഹി : വ്യാജ ഒപ്പിട്ട ചെക്കുകളുപയോഗിച്ച് പണംതട്ടിയ കേസിൽ യുക്കോ ബാങ്കിനോട് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. ദി ടാക്സ് പബ്ലിഷേഴ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം നൽകിയ ഹർജിയിൽ ജസ്റ്റിസ് ആദർശ് കെ ഗോയൽ, ഉദയ് യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.ഒപ്പിൽ സാമ്യമുണ്ടെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കിന് ഒഴിയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ചെക്ക് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്ന ബാങ്കിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. 2009 മാർച്ചിലാണ് ബാങ്കിലെ ഒരു ജീവനക്കാരൻ ചെക്ക് മോഷ്ടിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്തത്. 1.5 കോടി രൂപ ആവശ്യപ്പെട്ടാണ് സ്ഥാപനം കോടതിയെ സമീപിച്ചത്.

ചെക്ക് സൂക്ഷിക്കാൻ സ്ഥാപനത്തിനു ഉത്തരവാദിത്വമുണ്ടെന്നും അതേസമയം ബാങ്കിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും നിരീക്ഷിച്ച കോടതി ബാങ്കിനോട് 50 ലക്ഷം നൽകാൻ ഉത്തരവിടുകയായിരുന്നു. നീണ്ട ഒന്പത് വർഷങ്ങൾക്കുശേഷമാണ് കോടതിയുടെ വിധിവരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed