ചെ­ടി­ തി­ന്ന കഴു­തകളെ­ ജയി­ലി­ലടച്ച് ഉത്തർ‍പ്രദേശ് പോ­ലീ­സ്


ലഖ്നൗ : വില കൂടിയ ചെടികൾ തിന്നതിന് കഴുത കൾക്ക് ജയിൽ വാസം. യു.പിയിലെ ജലൗൺ ജില്ലയിലാണ് സംഭവം. നാല് ദിവസമാണ്  കുറ്റക്കാരായ മനുഷ്യർക്ക് പുറമെ കഴുതകളെയും ഉറായി ജില്ലാ ജയിലിൽ ഉത്തർപ്രദേശ് പോലീസ് തടവിലാക്കിയത്. നവംബർ 24നാണ് പോലീസ് കമലേഷ് എന്നയാളുടെ എട്ട് കഴുതകളെ പിടിച്ചെടുത്തത്. കഴുതകളെ കാണാതായതിനെ തുടർന്ന് ഉടമസ്ഥൻ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിച്ച കാര്യം അറിയുന്നത്. ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പി ച്ചിരുന്ന അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകൾ തിന്നുതീർത്തത്. ഇതേതുടർന്നാണ് കഴുതകളെ ജയിലിൽ അടച്ചത്. നാല് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കുറ്റക്കാരായ എട്ട് കഴുതകളും തിങ്കളാഴ്ച ജയിൽ് മോചിതരായി. 

ജയിലിനുള്ളിൽ നടാനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ  തീരുമാനിച്ചിരുന്ന വില കൂടിയ ചെടികളാണ് കഴുതയുടെ ഭക്ഷണമായത്. ഇതേതുടർന്ന് പോലീസ് കഴുതയുടെ ഉടമസ്ഥന് താക്കീത് നൽകിയി രുന്നു. എന്നിട്ടും കഴുതകളെ പുറത്ത് വിട്ടതിനെ തുടർന്നാണ് കഴുതയെ തടവിലാക്കി യതെന്ന് ഉറായി ജയിൽ അധികൃതർ പറഞ്ഞു.  

തുടർന്ന് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് കമലേഷ് പോലീസ് േസ്റ്റഷനിൽ എത്തി. എന്നാൽ, കഴുതകളെ മോചിപ്പിക്കാൻ പോലീസ് തയ്യാറായില്ല. തുടർന്ന് പ്രദേശിക ബി.ജെ.പി നേതാവ് ഇടപ്പെട്ടാണ് കഴുതകളെ മോചിപ്പിച്ചത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed