തി­രി­ച്ചെ­ത്തി­യാൽ‍ മല്ല്യയെ­ ആർ­തർ റോഡ് ജയി­ലിൽ അ​​ട​​യ്ക്കു​​​​​​​​­​​​​​​​​മെ​​​​​​​​­​​​​​​​​ന്ന് കേ​​​​​​​​­​​​​​​​​ന്ദ്ര സർ­ക്കാ­ർ


ന്യൂഡൽഹി : ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയെ കൈമാറിയാൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ താമസിപ്പിക്കുമെന്ന് ബ്രിട്ടണെ ഇന്ത്യ അറിയിക്കും. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ മല്ല്യയെ രണ്ടു വട്ടം ബ്രിട്ടണിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മല്ല്യയെ വിട്ടുകിട്ടാനുള്ള കേസിൽ ഇന്ത്യയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർ മുഖാന്തിരം ബ്രിട്ടണിലെ കോടതിയെ ഇക്കാര്യം അറയിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. 

ലണ്ടനിലെ വെസ്റ്റ്മിൻെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായാണ് കേസു പരിഗണിക്കുന്നത്. തന്റെ ജീവനു ഭീഷണയുണ്ടെന്ന തരത്തിൽ കോടതിൽ മല്ല്യ പ്രകടിപ്പിച്ച ആശങ്കയിൽ അടിസ്ഥാനമില്ലെന്നും കോടതിയെ അറിയിക്കും.

ഇന്ത്യയിലെ ജയിലുകളിൽ മികച്ച സൗകര്യങ്ങളുണ്ടെന്നും തടവുകാരുടെ അവകാശങ്ങളെ മാനിക്കുന്ന പാരന്പര്യമാണ് ഉള്ളതെന്നും കോടതിയെ ധരിപ്പിക്കും. വിജയ് മല്ല്യക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർ ഇന്ത്യയിലെ ജയിലുകളിൽ‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നു എന്ന തരത്തിൽ അവതരിപ്പച്ച വാദങ്ങൾ ഉന്നയിച്ചിരുന്നു. മല്ല്യയുടെ ജീവന് ഇന്ത്യയിൽ ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. അടുത്ത മാസം നാലിന് കേസിൽ വാദം തുടരും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed