ഹാ­ദി­യ നാ­ളെ­ സു­പ്രീംകോ­ടതി­യിൽ‍ ഹാ­ജരാ­കും : മൊ­ഴി­ കണക്കി­ലെ­ടു­ക്കരു­തെ­ന്ന് എൻ.ഐ.എ


ന്യൂഡൽ‍ഹി : സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിൻ ജഹാനുമായി വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിൽ എടുക്കാനാകില്ലെന്ന് എൻ.ഐ.എ. ആശയങ്ങൾ നിരുപാധികം അടിച്ചേൽപ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻ.ഐ.എ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. വൻതോതിൽ ആശയം അടിച്ചേൽപ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ടതിനാൽ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നതാണ് എൻ.ഐ.എ സുപ്രിം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

താനുമായുള്ള ഹാദിയ (അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എൻ.ഐ.എയ്ക്ക് നൽകിയ മൊഴിയിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാനാവില്ലെന്നാണ് എൻ.ഐ.എയുടെ വാദം.

അതേസമയം ഹാദിയയെ നാളെ സുപ്രീംകോടതിയിൽ‍ ഹാജരാകും. കേരള ഹൗസിൽ‍ താമസിക്കുന്ന ഹാദിയ്ക്കും മാതാപിതാക്കൾ‍ക്കും കേരള പോലീസിന്റേയും ഡൽ‍ഹി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി 9.30ന് ഡൽ‍ഹിയിൽ‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ് സുരക്ഷയോടെ 11 മണിയോടെ കേരള ഹൗസിലെത്തിച്ചു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുന്പ് ഹാദിയെ ഹാജരാക്കാനാണ് അച്ഛൻ‍ അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഹാദിയക്ക് ഭീഷണി നിലനിൽ‍ക്കുന്നതിനാൽ‍ കേരള ഹൗസിൽ‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed