മുംബൈ­ ഭീ­കരാ­ക്രമണത്തി­ന് ഇന്നേയ്ക്ക് ഒന്പത്­ വർ­ഷം : പ്രണാ­മം അർ­പ്പി­ച്ച് പ്രധാ­നമന്ത്രി­


ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒന്പ ത് വർഷം തികയുന്പോൾ അന്നത്തെ സംഭവത്തിനിടെ ജീവൻ ബലികഴിക്കേണ്ടി വന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥർക്ക് പ്രണാമം അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻകീ ബാത്ത്. ഒന്പത് വർഷം മുന്പ് രാജ്യത്തെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രമണം ഒരിക്കലും ഇന്ത്യ മറക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ അവസരത്തിൽ അന്നത്തെ സംഭവത്തിനിടെ ജീവൻ ബലികഴിക്കേണ്ടി വന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥർക്ക് പ്രണാമം അർപ്പിക്കുന്നതായും കൂട്ടിച്ചേർത്തു. അവരുടെ ത്യാഗത്തെ ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം മനുഷ്യന് ഭീഷണിയാണെന്നും ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ ഭീഷണിയാണ്. ഭീകരവാദത്തിനെ ലോകം ഒരുമിച്ച് നിന്ന് തോൽപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

2008 നവംബർ 26നായിരുന്നു മുംബൈ ഭീകരാക്രമണം. ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഭീകരർ നടത്തിയ വെടിവെപ്പിലും സഫോടനത്തിലും 166 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. മുന്നൂറിലധികം ആളുകൾക്ക് പരിക്കേറ്റു. ആക്രമണം നാലുദിവസം നീണ്ടുനിന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ വിദേശപൗരന്മാരും ഉൾപ്പെട്ടിരുന്നു. 

ഛത്രപതി ശിവജി ടെർമിനൽ, ഒബറോയി, താജ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ വെടിവെപ്പുണ്ടായി. സാന്താക്രൂസ് തുടങ്ങിയ ഇടങ്ങളിൽ സഫോടനവും നടന്നു. അറബിക്കടലിലൂടെയായിരുന്നു ഭീകരർ എത്തിയത്. 26ന് രാവിലെ 9.30 ഓടെ ആക്രമണങ്ങൾ ആരംഭിച്ചു. ഭീകരവിരുദ്ധ സേനാ തലവൻ ഹേമന്ത് കർക്കാരെയും ഏറ്റുമുട്ടൽ തലവൻ വിജയ് സലാസകർ, മുംബൈ അഡീഷണൽ കമ്മീഷണർ അശോക് കാംതെയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ലഷകർ ഇ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിൽ. സൂത്രധാരനായി പ്രവർത്തിച്ചത് ഹാഫിസ് സയീദും. പാകിസ്ഥാനിൽനിന്നെത്തിയ പത്ത് ഭീകരന്മാരാണ് ആക്രമണം നടത്തിയത്. ഇതിൽ അജ്മൽ കസബ് എന്ന ഭീകരനൊഴികെ ബാക്കി ഒന്പതുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കസബിനെ 2012 നവംബറിൽ തൂക്കിലേറ്റി.  ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ വീട്ടുതടങ്കലിൽനിന്ന് സ്വതന്ത്രനായത്. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസ്, ഗവർണർ സി വിദ്യാസാഗർ റാവു എന്നിവർ ആക്രമണത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള സ്മാരകത്തിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed