എഞ്ചിൻ തകരാർ : ഇൻഡിഗോ വിമാനം നാഗ്പൂരിൽ ഇറക്കി
ന്യൂഡൽഹി : എഞ്ചിൻ തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. ഇന്നലെ അഹമ്മദാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇൻഡിഗോ നിയോ (വി.ടി−.ഐ.ടി.കെ) വിമാനമാണ് രണ്ട് എഞ്ചിനുകളും തകരാറിലായെന്ന സന്ദേശം കോക്പിറ്റിൽ ലഭിച്ചതിനെ തുടർന്ന് നിലത്തിറക്കിയത്.
വിമാനത്തിന് പറക്കാവുന്ന തരത്തിലായിരുന്നു എഞ്ചിനെങ്കിലും യാത്രക്കാരുടെ സുരക്ഷയെ കരുതി വിമാനം നിലത്തിറക്കുകയായിരുന്നെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊൽക്കത്തയിലേക്ക് അയച്ചു.

