രാ​­​ജ​ധാ​­​നി­ എ​ക്സ്പ്ര​സ്സി​ൽ വ​ൻ ക​വ​ർ​­ച്ച : 12 ല​ക്ഷം മോ­ഷണം പോ­യി­


ന്യൂഡൽഹി : മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ്സിൽ വൻ കവർച്ച. എട്ടോളം കോച്ചുകളിൽ നിന്നായി യാത്രക്കാരെ മയക്കിക്കിടത്തി 12 ലക്ഷത്തിനടുത്ത് രൂപയുടെ വസ്തുവകകൾ കവർന്നതായാണ് റിപ്പോർട്ട്. ട്രെയിൻ ഡൽഹിയിലെ നിസാമുദീൻ േസ്റ്റഷനിൽ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് പണം മോഷണം പോയത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് യാത്രക്കാർ പോലീസ് േസ്റ്റഷനിലെത്തി പരാതി നൽകുകയായിരുന്നു. 

ഐഫോൺ‍, ലാപ്ടോപ്, സ്വർണാഭരണങ്ങൾ തുടങ്ങിയവ മോഷണം പോയവയിൽ ഉൾപ്പെടുന്നു. രാജസ്ഥാനിലെ കോട്ടയിൽ ഡ്യൂട്ടി മാറിക്കയറേണ്ട ജീവനക്കാർ സംഭവദിവസം ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പരാതിയിൽ ആരോപിക്കുന്നു.  സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed