വാ​­​ട​ക ന​ൽ​­കി​­​യി​­​ല്ല : ല​ത ര​ജ​നീ​­​കാ​­​ന്ത് നടത്തി­യി­രു­ന്ന സ്കൂ​ൾ അ​ട​ച്ചു​­​പൂ​­​ട്ടി­


ഇംഫാൽ : വാടക നൽകാത്തതിനെ തുടർന്ന് തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ ഭാര്യ ലത നടത്തിയിരുന്ന സ്കൂൾ അടച്ചുപൂട്ടി. രണ്ട് കോടിയിൽ അധികം രൂപ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷൻ സ്കൂൾ ആണ് ഉടമസ്ഥൻ അടച്ചുപൂട്ടിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. 300ൽ അധികം കുട്ടികൾ പഠിക്കുന്ന  ഈ സ്കൂൾ രാഘവേന്ദ്ര ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ്  പ്രവർത്തിക്കുന്നത്. 

ഉടമ കെട്ടിടം അടച്ചുപൂട്ടിയതിനെ തുടർന്ന് മറ്റൊരു ക്യാന്പസ്സിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി. 2002ലാണ് സ്കൂളിന്‍റെ പ്രവർത്തനത്തിനായി വെങ്കടേശ്വരലു എന്നയാൾ കെട്ടിടം വിട്ടുകൊടുത്തത്. വാടക കൃത്യമായി തരാത്തതിനെ തുടർന്ന് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ 2013ൽ ആവശ്യപ്പെട്ടിരുന്നതായി ഇയാൾ പറഞ്ഞു. എന്നാൽ പണം നൽകാനുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച സ്കൂൾ അധികൃതർ ഭൂവുടമയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ ഒരുങ്ങുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed