ല​ഷ്ക​ർ ഇ ​തോ​­​യ്ബ ഭീ​­​ക​ര​ൻ കൊ​­​ല്ല​പ്പെ​­​ട്ടു­


ഭുവനേശ്വർ : ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ ബന്ദിപോറയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ ഭീകരൻ അയുബ് ലെൽഹാരി കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിൽ ലഷ്കർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നാണു കരുതപ്പെടുന്നത്. 

ചെക്ക് പോയിന്‍റിൽ പോലീസ് കൈകാണിച്ചപ്പോൾ അയൂബ് സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയില്ല. എന്നാൽ ചെക്ക് പോസ്റ്റ് ഇടിച്ച് തകർക്കാൻ ശ്രമിച്ചശേഷം വാഹനത്തിൽ നിന്ന് ചാടി അയൂബ് സേനാംഗങ്ങൾക്ക് നേർക്ക് വെടിയുതിർത്തു. വെടിവെപ്പിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇതേതുടർന്ന് സേന നടത്തിയ തിരിച്ചടിയിലാണ് അയൂബ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിൾസ്, പോലീസ്, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് അയൂബിനെ വധിച്ചതെന്ന് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed