ആപ്പിൾ‍ പ്രകോ­പി­പ്പി­ച്ചു­ : കടി­ഞ്ഞാൺ‍ മു­റു­ക്കി­ ട്രാ­യ്


ന്യൂഡൽ‍ഹി : ടെലികോം നെറ്റ്്വർ‍ക്കുകൾ‍ വഴി കൈമാറ്റംചെയ്യപ്പെടുന്ന ഉപയോക്താക്കളുടെ വിവരങ്ങളുടെ ഉടമസ്ഥാവകാശം, സ്വകാര്യത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് നീങ്ങാൻ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)തയ്യാറെടുക്കുന്നു. യൂസർ‍ ഡാറ്റയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ ടെക് കന്പനിയായ ആപ്പിളുമായുള്ള തർ‍ക്കമാണ് ട്രായിയുടെ പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. 

ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉടമസ്ഥാവകാശം യഥാർ‍ത്ഥത്തിൽ‍ ആർ‍ക്കാണ് എന്നതാണ് പ്രധാന ചർ‍ച്ചാവിഷയമെന്ന് ട്രായ് ചെയർ‍മാൻ‍ ആർ‍.എസ് ശർ‍മ്മ പറഞ്ഞു. ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷയിൽ‍ ടെലികോം സ്ഥാപനങ്ങൾ‍ക്ക് ചില ഉത്തരവാദിത്വങ്ങൾ‍ ഉണ്ടായിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.  ഈ വിഷയങ്ങൾ‍ വിശദമായി ചർ‍ച്ച ചെയ്ത്, ആവശ്യമായ നയപരിപാടികൾ‍ ആസൂത്രണം ചെയ്യുന്നതിനായി ഈ ആഴ്ച തന്നെ ചർ‍ച്ചകൾ‍ ആരംഭിക്കുമെന്നും  അതിന് ശേഷം ടെലികോം വകുപ്പിന് ട്രായ് ആവശ്യമായ നിർ‍ദ്ദേശങ്ങൾ‍ സമർ‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഫോണിലേക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തടയുന്നതിനും അതിൽ‍ നടപടികൾ‍ സ്വീകരിക്കുന്നതിനുമായി ആവശ്യമായ വിവരങ്ങൾ‍ കൈമാറണമെ
ന്ന് ട്രായുടെ ആവശ്യം ആപ്പിൾ‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 

ഒരു വർ‍ഷമായിട്ടും ഇക്കാര്യത്തിൽ‍ തീരുമാനമറിയിക്കാത്ത ആപ്പിൾ‍ ഉപഭോക്തൃ വരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഉപയോക്താളുടെ വിവരങ്ങളുടെ കോളനി വൽ‍കരണത്തിനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നും ട്രായ് കുറ്റപ്പെടുത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed