ബിജെപിക്കെതിരെ തിരിച്ചടിക്കൊരുങ്ങി കോൺഗ്രസ് : വിമതന് പാർട്ടിയിലേക്ക് ക്ഷണം


ന്യൂഡൽഹി : ഗുജറാത്തിൽ ബിജെപിക്കെതിരെ തിരിച്ചടിക്കൊരുങ്ങി കോൺഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് വോട്ടു ചെയ്ത ബിജെപി വിമത എംഎൽഎ നളിൻ കൊതാഡിയയെ കോണ്‍ഗ്രസിലേക്ക് നേതൃത്വം ക്ഷണിച്ചു. എഐസിസി സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ബാബറിയ പറഞ്ഞു.

ഗുജറാത്ത് പരിവർത്തൻ പാർട്ടിയിലൂടെയാണ് കൊതാഡിയ നിയമസഭയിലേക്കു ജയിച്ചുകയറിയത്. 2014ൽ ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. ഗുജറാത്തിൽ ഏഴ് കോൺഗ്രസ് എംഎൽഎമാർ ആണ് ബിജെപിയിലേക്ക് കൂറുമാറിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ജയത്തിന് ഇത് തിരിച്ചടിയായപ്പോൾ കൊതാഡിയുടെയും ജെഡിയു എംഎൽഎയുടെയും വോട്ടുകളാണ് നിർണായകമായത്. സ്വന്തം മുന്നണിക്കുള്ളിൽ നിന്നും ഇത്തരമൊരു തിരിച്ചടി ബിജെപി പ്രതീക്ഷിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് കൊതാഡിയയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed