സി­.പി­.എമ്മി­നെ­ ജനാ­ധി­പത്യം പഠി­പ്പി­ക്കാൻ‍ കേ­ന്ദ്രത്തി­ലാ­ളു­ണ്ടെ­ന്ന് ശോ­ഭാ­ സു­രേ­ന്ദ്രൻ‍


പൊൻ‍കുന്നം : സി.പി.എമ്മിനെ ജനാധിപത്യം എന്താണെന്ന് പഠിപ്പിക്കാൻ‍ കേന്ദ്രത്തിലാളുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ‍ സെക്രട്ടറി ശോഭാ സുരേന്ദ്രൻ‍. കേരളത്തിൽ‍ പോലീസിനെ രാഷ്ട്രീയവൽകരിച്ച് ജനാധിപത്യധ്വംസനമാണ് സി.പി.എം നടത്തുന്നത്. കേരളത്തെ ഭീകരവാദികളുടെയും ലൗ ജിഹാദികളുടെയും നാടാക്കി പിണറായി മാറ്റിയിരിക്കുകയാണ്.

സി.പി.എം ക്രിമിനലുകൾ‍ േസ്റ്റഷനുകളിൽ‍ പോലീസ് തൊപ്പി തലയിലണിഞ്ഞ് കളിക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിൽ‍നിന്ന് ഇറക്കിയിട്ടേ പാർ‍ട്ടി സെക്രട്ടറി കോടിയേരി വിശ്രമിക്കൂ. അതുകൊണ്ടാണ് മുഖ്യമന്ത്രി വിളിച്ച് ചേർ‍ത്ത സമാധാന ചർ‍ച്ചയ്ക്ക് ശേഷവും സി.പി.എം നാല് കൊലപാതകങ്ങൾ‍ കൂടി നടത്തിയതെന്നും ശോഭാ സുരേന്ദ്രൻ‍ ആരോപിച്ചു. 

പൊൻ‍കുന്നം മേഖലയിൽ‍ സി.പി.എം നടത്തുന്ന അക്രമങ്ങളിൽ‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ‍ അക്രമവിരുദ്ധ ജനകീയസമിതി നടത്തിയ ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed