മസ്തിഷ്ക രോഗ ബാധിതയായ ശിശുവിനെ ചികിൽസിക്കാൻ വിസമ്മതിച്ച് ആശുപത്രി
ഡൽഹി : മസ്തിഷ്ക രോഗ ബാധിതയായ അഞ്ചുമാസം പ്രായമുള്ള ശിശുവിനെ ചികിൽസിക്കാൻ വിസമ്മതിച്ച് ഡൽഹിയിലെ ആശുപത്രി. ന്യൂഡൽഹിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്റു ആശുപത്രിയിൽ ശനിയാഴ്ചയാണു സംഭവം.
കുട്ടിയെ കിടത്തി ചികിൽസിക്കാൻ കിടക്കയില്ലെന്നാണ് അംഗപരിമിതരായ മാതാപിതാക്കളോടു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. നാലു മണിക്കൂറോളം കുടുംബത്തെ ആശുപത്രി അധികൃതർ കാത്തുനിർത്തിച്ചു.
പിന്നീട് ഉന്നതർ ആരോ വിളിച്ചുപറഞ്ഞശേഷമാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

