പ്രഫഷനൽ ബോക്സിങ്ങിൽ വിജേന്ദർ സിങ്ങിന് ഒൻപതാം ജയം


മുംബൈ : പ്രഫഷനൽ ബോക്സിങ്ങിൽ ഇന്ത്യയുടെ അഭിമാനതാരമായ വിജേന്ദർ സിങ്ങിന് ഒൻപതാം ജയം. മുംബൈ വർളിയിലെ സർദാർ വല്ലഭ്ഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ചൈനയുടെ സുൽപികർ മെയ്മെയ്തിയാലിയെ ആണ് വിജേന്ദർ തോൽപ്പിച്ചത്. വാശിയേറിയ മൽസരത്തിൽ 96–93, 95–94, 95–94 എന്നിങ്ങനെയാണ് സ്കോർ.

ജയത്തോടെ, ഏഷ്യ പസിഫിക് സൂപ്പർ മിഡിൽ വെയ്റ്റ് ചാംപ്യനായിരുന്ന വിജേന്ദർ മെയ്മെയ്തിയാലിയുടെ ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് കിരീടവും സ്വന്തമാക്കി.

പ്രായത്തിൽ ഇളമുറക്കാരനാണെങ്കിലും മൽസര പരിചയത്തിൽ വിജേന്ദറിനൊപ്പം നിൽക്കുന്ന താരമായിരുന്നു മെയ്മെയ്തിയാലി. വിജേന്ദർ ശനിയാഴ്ചത്തെ മൽസരം ഉൾപ്പെടെ ഒൻപത് പോരാട്ടങ്ങൾക്കിറങ്ങിയപ്പോൾ ചൈനീസ് താരം പത്തെണ്ണത്തിൽ ഇറങ്ങി. എന്നാൽ, റൗണ്ടുകളുടെ എണ്ണത്തിൽ വിജേന്ദറായിരുന്നു മുന്നിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed