ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി


ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കെയാണ് നടപടി. തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേർ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തെന്നാണ് വിവരം.

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. അതേസമയം, റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ സമയം കാത്തിരുന്നതിനുശേഷമാണ് നിലവിൽ സൈറ്റ് ലോഡ് ആകുന്നത്.

റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പരും പാൻ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ടുകൾ അസാധുവാക്കിയ നവംബർ ഒൻപതിനും ഡിസംബർ 30നും മധ്യേ നടത്തിയ നിക്ഷേപത്തെക്കുറിച്ചു വിവരം നൽകാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed