ആപ്പിൾ കടിച്ച ശേഷം ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ. ശിവകുമാർ; വീഡിയോ വൈറൽ, വിമർശനം ശക്തം


ഷീബ വിജയൻ

ബംഗളൂരു: പൊതുപരിപാടിക്കിടെ ആപ്പിൾ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ കനകപുരയിലെ ഹാരോഹള്ളിയിൽ നടന്ന സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. മണ്ഡലത്തിൽ എത്തിയ ശിവകുമാറിന് വൻ വരവേൽപ്പാണ് പാർട്ടി അണികൾ നൽകിയത്.

ഇതിന്റെ ഭാഗമായി ആപ്പിളുകളും പൂക്കളും കോർത്തിണക്കി തയ്യാറാക്കിയ വലിയൊരു ഹാരം ക്രെയിൻ ഉപയോഗിച്ച് അദ്ദേഹത്തെ അണിയിച്ചിരുന്നു. ഇതിനിടെ ഹാരത്തിൽ നിന്ന് ആപ്പിളുകൾ ഓരോന്നായി പറിച്ച്, കടിച്ച ശേഷം ശിവകുമാർ താഴെ തടിച്ചുകൂടിയ അണികൾക്ക് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു. ആവേശത്തോടെയാണ് അണികൾ ഇത് കൈക്കലാക്കാൻ ശ്രമിച്ചതെങ്കിലും വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ശിവകുമാറിനെതിരെ ഉയരുന്നത്. കർണാടക മുഖ്യമന്ത്രി സ്വയം ഒരു ദൈവമാണെന്ന് കരുതിയാണോ 'പ്രസാദം' എന്ന രീതിയിൽ എച്ചിൽ ആഹാരം ജനങ്ങൾക്ക് നൽകുന്നതെന്ന് സമൂഹമാധ്യങ്ങളിൽ പലരും ചോദ്യം ഉന്നയിച്ചു. ഒരു പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ല ഇതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. എന്നാൽ, അണികളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ലളിതമായ ഇടപെടൽ മാത്രമാണിതെന്നാണ് ശിവകുമാറിനെ അനുകൂലിക്കുന്നവരുടെ വാദം.

article-image

dsadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed