മേജർ രവിയുടേത് വിലകുറഞ്ഞ പ്രചാരണം, അപലപനീയം: പിണറായി വിജയൻ


ഷീബ വിജയൻ

തിരുവനന്തപുരം: അന്തരിച്ച സിനിമാ നടൻ ഇന്നസെന്റിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് മേജർ രവി നടത്തിയ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയതെന്നായിരുന്നു ബിജെപി നേതാവ് മേജർ രവിയുടെ ആരോപണം.

ഇതുപോലെ ചില വ്യാജ പ്രൊഫൈലുകളിൽ വിഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ലഭ്യമാണെന്നും അത് പരിശോധിച്ചാൽ തന്നെ ഈ വ്യാജ പ്രചാരണം ബോധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേജർ രവിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരം വിലകുറഞ്ഞതും വസ്തുതാവിരുദ്ധവുമായ പ്രചാരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. നവമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

wqweqwqwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed