മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി


ഹൈദരാബാദ് : മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി. ഇതിനായി ഓഗസ്റ്റ് ഏഴുമുതൽ 14 വരെ മഅദനിക്ക് കേരളത്തിൽ താമസിക്കാം. മഅദനിയുടെ സുരക്ഷാ ചെലവ് അദ്ദേഹം സ്വയം വഹിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. ഓഗസ്റ്റ് ഒൻപതിന് തലശേരിയിലാണ് മഅദനിയുടെ മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹം.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുള്ള മഅദനിയുടെ ഹർജി കർണാടക എൻഐഎ കോടതി നേരത്തെ തള്ളിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കോടതി, അർബുദ ബാധിതയായ മാതാവ് അസ്മാ ബീവിയെ കാണാൻ ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ കേരളത്തിൽ പോകാൻ അനുവാദം നൽകുകയും ചെയ്തു.

മാധ്യമങ്ങളുമായി സംസാരിക്കാൻ പാടില്ലെന്നും യാത്രച്ചെലവ് സ്വയം വഹിക്കണമെന്നും സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed