തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ തിരുത്തൽ; ഇപിഎസ് കത്ത് പിൻവലിച്ചു, വിജയ് സർക്കാരിനെ തുണച്ച 21 എംഎൽഎമാർക്കും ആശ്വാസം!


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ എഐഎഡിഎംകെ വിമത എംഎൽഎമാർക്ക് വലിയ ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ഔദ്യോഗികമായി അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നൽകിയിരുന്ന കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ സുപ്രധാന തീരുമാനം.

അതേസമയം, വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് മാത്രമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി. എഐഎഡിഎംകെ കനത്ത പാർട്ടി പിളർപ്പിലേക്കും സംസ്ഥാനം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, ഇപിഎസ് കത്ത് പിൻവലിക്കാൻ തയ്യാറായതും സ്പീക്കറുടെ പുതിയ പ്രഖ്യാപനവും തമിഴ്‌നാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

article-image

dsfgfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed