യു­­­­­­­വതി­­­­­­­യുടെ മരണം; ഭർ­­­ത്താ­­­­­­­വും ഭർ­­­തൃ­­­­­­­മാ­­­­­­­താ­­­­­­­വും അറസ്റ്റി­­­­­­­ൽ


തിരുവല്ല: ദുരൂഹസാഹചര്യത്തിൽ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ചു. ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി. കുറ്റൂർ തലയാർ അമ്മേയത്ത് പള്ളത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ രേഷ്മ (23)ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30യോടെ രഞ്ജിത്തിന്റെ വീടിന്റെ പിന്നിലെ വാഴത്തോപ്പിലാണ് സംഭവം. പത്ര വിതരണത്തിനെത്തിയ ആളാണ് പൊള്ളലേറ്റ നിലയിൽ യുവതിയെ ആദ്യം കണ്ടത്. തഹസിൽദാർ തുളസീധരൻപിള്ളയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

സംഭവത്തെ തുടർന്ന് ഭർത്താവ് രഞ്ജിത്ത് (35), മാതാവ് രാജമ്മ (60)എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുന്പാണ് ചങ്ങനാശേരി തൃക്കൊടിത്താനം അമര ചേരകുളം വീട്ടിൽ രഞ്ചിത്തിന്റെ മകൾ രേഷ്മയുടെ വിവാഹം നടന്നത്. രേഷ്മയുടെ ഭർത്താവ് രഞ്ജിത്ത് വെൽഡിംഗ് ജോലികൾ ചെയ്തുവരുകയണ്. രേഷ്മയും ഭർത്താവും ഭർതൃമാതാവും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും രേഷ്മയുടെ പി
താവ് പോലീസിൽ മൊഴി നൽകി. അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു. യുവതിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോസ്റ്റ്മാർട്ടം നടത്തിന് ശേഷം മൃതദേഹം ഇന്ന് തൃക്കൊടിത്താനത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഒരു വയസ്സുള്ള ആദിയാണ് മകൾ. സഹോദരി: രശ്മി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed