ആദായ നികുതി റിട്ടേൺ : അവസാന തിയതി ഇന്ന്


ന്യൂഡൽഹി : കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇന്നുകൂടി അവസരം. തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു. രണ്ടുകോടിയിലധികം പേർ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തു.

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. വെബ്സൈറ്റിനു തകരാറുണ്ടെന്നു പരാതി ലഭിച്ചിരുന്നു. എന്നാൽ, കാര്യമായ പ്രശ്നം ഇല്ലെന്നാണ് അധികൃതരുടെ നിലപാട്.


റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പരും പാൻ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ടുകൾ അസാധുവാക്കിയ നവംബർ ഒൻപതിനും ഡിസംബർ 30നും മധ്യേ നടത്തിയ നിക്ഷേപത്തെക്കുറിച്ചു വിവരം നൽകാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed