നിതീഷ് കുമാർ വിശ്വാസവോട്ട് നേടി : 131 എംഎൽഎമാരുടെ പിന്തുണ


പാട്ന : ചേരിമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. ജെഡിയു– എൻഡിഎ സഖ്യത്തെ 131 എംഎൽഎമാർ പിന്തുണച്ചു. 108 പേർ എതിർത്തു വോട്ടു ചെയ്തു. ആകെ 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 122 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ആർജെഡിക്ക് 80, കോൺഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതുകൂടാതെ സിപിഐ (എംഎൽ)–3, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണു ബാക്കിയുള്ളത്.

നിയമസഭയിലെ ബഹളമയമായ അന്തരീക്ഷത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതു മുതൽ നിയമസഭ ബഹളത്തിൽ മുങ്ങി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോൺഗ്രസും ആർജെഡിയും ആവശ്യപ്പെട്ടു. ബിജെപിക്കൊപ്പം നിൽക്കാനുള്ള നിതീഷിന്റെ തീരുമാനത്തിൽ ജെ‍ഡിയുവിനുള്ളിൽനിന്നുതന്നെ എതിർപ്പ് ഉയർന്നിരുന്നെങ്കിലും വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed