പു­രു­ഷന്മാ­ർ‍­ക്ക് മൂ­ന്നു­ മാ­സം ശന്പളത്തോ­ടെ­ പ്രസവാ­വധി­


മുംബൈ : സ്ത്രീകൾ‍ക്ക് പുറമേ പുരുഷന്മാർ‍ക്കും പ്രസവാവധി നൽ‍കി മുംബൈയിലെ വിദേശ കന്പനിയായ സെയിൽ‍സ് ഫോഴ്സ്. മൂന്നുമാസം ശന്പളത്തോട് കൂടിയാണ് അവധി. കുഞ്ഞുങ്ങളുടെ വളർ‍ച്ചയിൽ‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന കാര്യം ഓർ‍മ്മിപ്പിച്ചാണ് അവധി. വിദേശത്ത് പല കന്പനികളും ഇത്തരത്തിൽ‍ പുരുഷന്മാർ‍ക്ക് അവധി നൽ‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ‍ ഇത് ആദ്യമായാണ് ഇത്രയും മാസം ശന്പളത്തോടു കൂടി അവധി നൽകുന്നത്.

പുരുഷന്മാർ‍ക്ക് പ്രസവാനുബന്ധ അവധി ഈ വർ‍ഷം മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയർ‍ത്തിയിരുന്നു. കമ്മിൻസ് ഇന്ത്യയും ഒരു മാസം അവധി അനുവദിച്ചിരുന്നു. തുടർ‍ന്ന് പല കന്പനികളും ഈ രീതി പിന്തുടരുന്നുണ്ട്. എന്നാൽ‍ 10 മുതൽ‍ രണ്ട് ആഴ്ച്ച വരെ മാത്രമാണ് കന്പനികൾ‍ ലീവ് അനുവദിക്കാറുള്ളത്. 

ജീവനക്കാരുടെ ശന്പളം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും അച്ഛനാകുക എന്നത് വലിയ കാര്യമാണെന്നും ശന്പളത്തോടു കൂടി അവർ‍ക്കും അവധി നൽ‍കുന്നത് നല്ല തീരുമാനമാണെന്നും സെയിൽ‍സ് ഫോഴ്സ് എംപ്ലോയി സക്സസ് ഇന്ത്യ ഡയറക്ടർ‍ ജ്ഞാനേഷ് കുമാർ അറിയിച്ചു. തങ്ങളുടെ ജീവനക്കാരോടുള്ള കടപ്പാട് ഇത്തരത്തിൽ‍ കാണിക്കാനാവുന്നത് സന്തോഷമുളള കാര്യമാണെന്നും ശന്പളം ഇല്ലാതെ കുടുംബത്തിനായി ലീവ് എടുക്കേണ്ടി വരുന്നത് ജീവനക്കാരെ സംബന്ധിച്ച് സാന്പത്തിക ഞെരുക്കത്തിന് കാരണമാവാറുണ്ടെന്നും ജ്ഞാനേഷ് കുമാർ‍ പറഞ്ഞു. 

സെയിൽ‍സ് ഫോഴ്സിന് ലോകത്താകെ 25,000 ജീവനക്കാരുണ്ട്. ഇന്ത്യയിൽ‍ മുംബൈ കൂടാതെ ഡൽ‍ഹി, െബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ‍ ഈ എൻജിനീയറിംഗ് കന്പനിക്ക് ശാഖകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed