കനത്ത മഴ : ഒഡീഷയിൽ 24 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം


ഭുവനേശ്വർ : കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ഒഡീഷയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം. നാഗവല്ലി, കല്യാണി നദികളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. കാലഹണ്ഡി, റായഗഡ ജില്ലകളിലെ വിവിധ ഭാഗങ്ങളെ വെള്ളപ്പൊക്കം അതിരൂക്ഷമായി ബാധിച്ചു. സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം ഒഡീഷ സർക്കാർ തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാല് ഹെലിക്കോപ്റ്ററുകളാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളത്തിൽ മുങ്ങിയ വീടുകളുടെ മേൽക്കൂരയിൽ അകപ്പെട്ടുപോയവരെ ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷിച്ചുകൊണ്ടിരിക്കുന്നു. കല്യാൺസിങ്പുർ ബ്ലോക്കിലുള്ളവർ വീടിന്റെ മേൽക്കൂരയിൽ കയറിയാണ് പ്രളയത്തിൽനിന്നു രക്ഷനേടിയിരിക്കുന്നത്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, അഗ്നിശമനസേന തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനു മുൻപന്തിയിൽ ഉണ്ടെന്നു മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി.

റെയിൽവേ ഓവർബ്രിഡ്ജ് ഉൾപ്പെടെ നിരവധി റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. റെയിൽ ഗതാഗതത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. റായഗഡ – തിത്‌ലഗഡ് റെയിൽവേ സെക്‌ഷനില്‍ തെരുവാലി സിംഗപുർ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം ഒലിച്ചുപോയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed