ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു : മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷൻ


തിരുവനന്തപുരം : കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷൻ. ചിത്രവും പേരും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷൻസ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചു.

കഴിഞ്ഞ ദിവസം കേസിൽ നടൻ ദിലീപ് അറസ്റ്റിലായപ്പോൾ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങൾ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed