വിമാനം റൺവേയിൽനിന്നു തെന്നിമാറി : വൻ ദുരന്തം ഒഴിവായി


ജമ്മു : ബ്രേക്ക് തകരാർമൂലം വിമാനം ജമ്മു വിമാനത്താവളത്തിലെ റൺവേയിൽനിന്നു തെന്നിമാറി. ഡൽഹിയിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ 134 യാത്രക്കാരാണുണ്ടായിരുന്നത്. ഇതേത്തുടർന്ന് വിമാനത്താവളം അല്പസമയത്തേക്ക് അടച്ചിട്ടു.

വിമാനത്തിന്റെ നാലു ടയറുകളും പൊട്ടിത്തെറിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. രാവിലെ 11നാണ് ഡൽഹിയിൽനിന്ന് എവൺ 821 എന്ന വിമാനം പറന്നുയർന്നത്. 12.15ന് വിമാനം ജമ്മുവിൽ എത്തി. വിമാനം റൺവേയിൽ തൊട്ടപ്പോഴാണു ബ്രേക്ക് തകർന്നതെന്നാണു പ്രാഥമിക നിഗമനം.

രാത്രിയോടെ വിമാനം സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed