കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം കെ. സച്ചിദാനന്ദൻ രാജിവച്ചു; വൈസ് പ്രസിഡന്റ് അശോകൻ ചരുവിനും സ്ഥാനമൊഴിഞ്ഞു


ശാരിക l കേരളം

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റ് അശോകൻ ചരുവിനും സ്ഥാനങ്ങൾ രാജിവച്ചു. രാജിക്കത്തുകൾ ഇ-മെയിൽ വഴി അധികൃതർക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് അക്കാദമി തലപ്പത്തുള്ളവരുടെ ഈ നിർണ്ണായകമായ ഒഴിഞ്ഞുപോക്ക്.

ഭരണതുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ തനിക്ക് ഇനി ഒന്നും പറയാനില്ലെന്ന് രാജിക്ക് ശേഷം സച്ചിദാനന്ദൻ പ്രതികരിച്ചു. പത്ത് വർഷം കഴിയുമ്പോൾ ഇപ്പോൾ അധികാരത്തിൽ വന്ന കോൺഗ്രസിനും ഇതേപോലെ പുറത്തുപോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ നടത്തിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതേ നിലപാട് തന്നെ സ്വീകരിക്കുമെന്നും ജനാധിപത്യത്തെ സജീവമാക്കുന്നത് ശക്തമായ പ്രതിപക്ഷമാണെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

article-image

േ്ു്ു്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed