വായ്പകൾ എഴുതിത്തള്ളിയ വാർത്തയെ തള്ളി ധനമന്ത്രി
മുംബൈ: മദ്യവ്യവസായി വിജയ് മല്യയുടെതടക്കം 63 പേരുടെ 7016 കോടി രൂപയുടെ വായ്പ എസ്.ബി.ഐ എഴുതിത്തള്ളിയ മാധ്യമ വാർത്തകളെ എതിർത്ത് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ലോണുകൾ അക്കൗണ്ടു ബുക്കുകളിൽ നിഷ്ക്രിയ ആസ്തിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണ യു.പി.എ സർക്കാർ പുനക്രമീകരിച്ച വായ്പകളാണിത്. വായ്പകൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും ജെയ്റ്റലി പറഞ്ഞു.
തിരിച്ചടവിൽ വിഴ്ചവരുത്തിയ 63 അക്കൗണ്ടുകളിലെ വായ്പ എഴുതിത്തള്ളിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപണം തടയുന്നതിനായി നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം വന്നതിന് പിന്നാലേയാണ് വിവാദമായേക്കാവുന്ന തീരുമാനം. കിങ് ഫിഷർ ഉടമ വിജയ് മല്യയുടെ 1,201 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കെ.എസ് ഒായിലിെൻറ 596 കോടിയും സുര്യ ഫാർമസ്യുട്ടിക്കലിെൻറ 526 കോടിയും ജീ.ഇ.ടി പവറിെൻറ 400 കോടിയും എഴുതി തള്ളുമെന്നാണ് അറിയുന്നത്.
നൂറോളം ഉപഭോക്തകളാണ് എസ്.ബി.െഎയുടെ ലോൺ തിരിച്ചടവിൽ വിഴ്ച വരുത്തിയത്. ഇതിൽ ഇപ്പോൾ 63 പേരുടെ ലോണുകളാണ് എഴുതിതളളാൻ എസ്.ബി.െഎ തീരുമാനിച്ചിരിക്കുന്നത്. 36 പേരുടെ കടം ഭാഗികമായും എഴുതി തളളും.

