ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു


ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു. മാവേലിക്കര സ്വദേശികളായ കോലകെട്ടിയമ്പലം ചെങ്കിലാത്ത് വടക്കേപറയിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ(62), തെക്കേക്കര ജയകൃഷ്ണ ഭവനത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജി(42) എന്നിവരാണ് മരിച്ചത്. റയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാമ്പുമേക്കാട്ട് മനയിൽ ദർശനം നടത്താനെത്തിയതായിരുന്നു ഇവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed